ലോകത്തിലെ ഏറ്റവും വലിയ കൊലപാതകി കൊറോണ ആണോ അതോ ?

മനുഷ്യരാശിക്ക്‌ തന്നെ വെല്ലുവിളി ഉയർത്തി വരുന്ന കൊറോണ വയറസ് ആണോ ഏറ്റവും കൂടുതൽ മനുഷ്യജീവിതം എടുക്കുന്നത് എന്ന ചോദ്യത്തിന് അല്ല എന്നായിരിക്കും ഉത്തരം .


മുകളിൽ കാണുന്ന വേൾഡ് വൈഡ്  നമ്പർ നോക്കിയാൽ തന്നെ മനസിലാകും കാര്യങ്ങൾ എല്ലാം,മരണം സംഭവിച്ചിരിക്കുന്നത്,
 5 ശതമാനത്തിനു അടുത്ത് മാത്രം എന്നാൽ രോഗം മാറിയവർ കൂടുതൽ ആണ് മരണ നിരക്കിനേക്കാൾ, അപ്പോൾ തോന്നും പിന്നെ എന്തിനു   പേടിക്കണം എന്ന്, തീർച്ചയായും നമ്മൾ  കോറോണയെ പേടിക്കണം കാരണം വളരെ കുറച്ചുനാൾ കൊണ്ടാണ് ഇത് ഇത്രമാത്രം ബാധിക്കപെട്ടതു. അതുകൊണ്ടു സർക്കാർ പറയുന്ന എല്ലാ മുൻകരുതലുകളും  സ്വീകരിക്കണം.

 ഇപ്പോൾ ഇ കണക്കുകൾ എല്ലാം  പറയാൻ കാരണം മരണ നിരക്കിന്റെ കാര്യം നോക്കാൻ ആണ് , ഇത് വരെ ഉള്ള കണക്കുകൾ വച്ച് നോക്കുമ്പോൾ മറ്റു പല അസുഖങ്ങളും കോറോണയെക്കാൾ മരണ സംഖ്യ കൂടുതൽ ആണ്, ഡയബെറ്റിസ്,ക്യാൻസർ, ഹൃദ്രോഗം,കരൾ രോഗങ്ങൾ  ഇവയുടെ കണക്കുകൾ നോക്കിയാൽ അറിയും, 

എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ  ഇതു കൂടെ , ഓർക്കുക കൊറോണ മാത്രം അല്ല വില്ലൻ  മറ്റു പലതും  ഉണ്ട് നമ്മുടെ ആരോഗ്യം നശിപ്പിക്കാൻ അതുകൊണ്ടു, മറ്റു രോഗങ്ങൾ ഉള്ളവർ കൊറോണ മാറട്ടെ എന്ന് വച്ച് ഡോക്ടറെ കാണാതെ മരുന്ന് കഴിക്കാതെ, ലാബ് ടെസ്റ്റ്  നടത്താതെ ഇരിക്കരുത്.

കൊറോണ രോഗം പിടിപെട്ട എല്ലാവരും ആരോഗ്യവാൻ മാരായി തിരിച്ചു വരട്ടെ, കൊറോണ വന്നു കേരളത്തിൽ ഇതുവരെ  മരിച്ചത് ഒരാൾ മാത്രം  , എന്നാൽ മദ്യം  കിട്ടാതെ ജീവൻ നഷ്ടപെട്ടത് അതിൽ കൂടുതൽ ആണ്  എന്ന് അറിയുന്നതിൽ വിഷമം ഉണ്ട്,  ആൽക്കഹോൾ അഡിക്റ്റ ആയ ആളുകൾ നമ്മുടെ  സമൂഹത്തിലെ ആളുകൾ തന്നെ ആണ്  ഇത്തരക്കാരെ ഡീഅഡിക്ഷൻ സെന്റർ എത്തിക്കണം , പുതിയ ഒരു ജീവിതം ആകട്ടെ അവർക്കെല്ലാം,

ഒന്ന് മാത്രം ഓർക്കുക '' ഇ ദിവസവും കടന്നു പോകും ''

Comments

Popular posts from this blog

'ഹോം 2 ലാബ്‌സ് ' ഉപയോഗിച്ച് എങ്ങനെ ബ്ലഡ് ടെസ്റ്റ് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാം ?

' ഹോം 2 ലാബ്‌സ് ' എന്താണ് ?